മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ സി.പി.എം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

May 30, 2012 കേരളം

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഡ്വ. ടി.വി. കുഞ്ഞികൃഷ്ണന്‍ മുഖേന സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.

പ്രതികളുടെ മൊഴിയെന്ന പേരില്‍ പോലീസ് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും മാധ്യമങ്ങള്‍ വിവരങ്ങള്‍ തെറ്റായാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു. പോലീസുകാര്‍ പ്രതികളുടെ മൊഴികള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് 2010ലെ ഹൈക്കോടതിവിധിയുടെ ലംഘനമാണ്. ഇതില്‍ നിന്ന് മാധ്യമങ്ങള്‍ വിലക്കണം-ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം