തിരുനാവായ-ഗുരുവായൂര്‍ റയില്‍പാതയുടെ സര്‍വേ പുനരാരംഭിക്കാന്‍ സാധ്യത

May 30, 2012 മറ്റുവാര്‍ത്തകള്‍

കൊച്ചി: പൊതുജനങ്ങളുടെ എതിര്‍പ്പു മൂലം നിര്‍ത്തിവച്ച തിരുനാവായ-ഗുരുവായൂര്‍ റയില്‍പാതയുടെ സര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ സാധ്യത. 33 കിലോമീറ്ററാണ് ഗുരുവായൂരില്‍നിന്നു തിരുനാവായയിലേക്കു റയില്‍പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. ഇതില്‍ മുക്കാല്‍ഭാഗം കോള്‍മേഖലയിലൂടെയും ബാക്കി ഭാഗം ജനവാസ കേന്ദ്രത്തിലൂടെയുമാണ്.
കോള്‍മേഖലയിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. മാറഞ്ചേരി പഞ്ചായത്തിലെ വടമുക്കിലെ ജനവാസ കേന്ദ്രത്തില്‍ സര്‍വേ എത്തിയപ്പോള്‍ ശക്തമായ എതിര്‍പ്പുണ്ടായി. ഇതോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പത്ത് മാസം മുന്‍പ് കലക്ടര്‍ ഉത്തരവിട്ടു.  ഈ ഉത്തരവ് പിന്‍വലിച്ച് സര്‍വേ പുനരാരംഭിക്കുന്നതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് എന്‍ജിനീയര്‍ കത്ത് നല്‍കിയിരിക്കുന്നത്. സര്‍വേ നടപടികള്‍ അകാരണമായി നീണ്ടതിനാല്‍ തിരൂരിലും ഗുരുവായൂരിലും തുടങ്ങിയ ഓഫിസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍