ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: പോലീസ് ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

May 30, 2012 കേരളം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തികച്ചും ശാസ്ത്രീയമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ആരെയും പീഡിപ്പിച്ച് മൊഴി എടുത്തിട്ടില്ല. തങ്ങള്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പ്രതികള്‍ സി.പി. എം. നേതാക്കളുടെ സാന്നിധ്യത്തില്‍ തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. ഇക്കാര്യത്തില്‍ സത്യം എന്തായാലും പുറത്തുവരും-മുഖ്യമന്ത്രി പറഞ്ഞു.

ആരു പീഡപ്പിച്ചിട്ടാണ് എം.എം. മണി സത്യങ്ങള്‍ തുറന്നു പറഞ്ഞത്. ടി.പി.വധക്കേസില്‍ അറസ്റ്റിലായവര്‍ നടത്തിയ വെളിപ്പെടുത്തലുകളേക്കാള്‍ വലിയ വെളിപ്പെടുത്തലാണ് മണി നടത്തിയത്-മുഖ്യമന്ത്രി ചോദിച്ചു.

ചേര്‍ത്തല വാഗണ്‍ ഫാക്ടറി കേരളത്തിന് നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം