ശെല്‍വരാജിന്റെ ഭാര്യയ്ക്ക് മര്‍ദ്ദനം

June 1, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ എം.എല്‍ എയുമായ ആര്‍. ശെല്‍വരാജിന്റെ ഭാര്യ മേരി വത്സലയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങര സഹകരണ ബാങ്ക് ജീവനക്കാരിയായ വത്സലയെ ബാങ്കിന് സമീപം ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ചു മര്‍ദ്ദിച്ചതായിട്ടാണ് പരാതി. രാവിലെയാണ് സംഭവം.   വത്സല ഇപ്പോള്‍ പാറശാല സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍