മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

June 1, 2012 രാഷ്ട്രാന്തരീയം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശി അനിതാ ജോര്‍ജ്(37), മക്കളായ ഫിലിപ്പ്, മാത്യു എന്നിവരാണ് മരിച്ചത്.  ക്ലെയ്ടണ്‍ സൗത്ത് മെയിന്‍ റോഡിലാണ്  ഇവര്‍ താമസിക്കുന്നത്.
അതേസമയം, മരിച്ചവര്‍ ആരൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. വീടിന്റെ പിന്‍വശത്തെ മുറിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച അനിതയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് അപകടം നടക്കുന്നസമയത്ത്  കാഞ്ഞിരപ്പിള്ളിയിലെ വീട്ടിലായിരുന്നു. മെല്‍ബണില്‍ ഐ.ടി കണ്‍സള്‍ട്ടന്റാണ്  ജോര്‍ജ്.  ക്ലെയ്ടന്‍ സൗത്ത് സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മാത്യുവും ഫിലിപ്പും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം