മുഖ്യമന്ത്രിക്ക് വധഭീഷണി

June 1, 2012 കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് വധഭീഷണി. ഇന്നലെ അര്‍ധരാത്രിയോടെ റെയില്‍വെയുടെ അലര്‍ട്ട് നമ്പരില്‍ എസ്.എം.എസ് ആയാണ് ഭീഷണി സന്ദേശമെത്തിയത്. മൊബൈല്‍ ഫോണിന്റെ ഉടമയായ കാസര്‍കോഡ് സ്വദേശിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. രണ്ടുമാസംമുമ്പ് ഫോണ്‍ നഷ്ടപ്പെട്ടതായി ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം