വിത്തുവിപണന വാരാഘോഷം

June 1, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ ജൂണ്‍ ഒന്നുമുതല്‍ ഏഴുവരെ വിത്തുവിപണന വാരാഘോഷം നടക്കും. മേല്‍ത്തരം വിത്തുകളും തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.  വിവിധ വിളകളുടെ പരിപാലനം, സസ്യസംരക്ഷണം എന്നിവയെക്കുറിച്ച് സൗജന്യ കാര്‍ഷിക ഉപദേശങ്ങളും ലഭിക്കും. രാവിലെ 10 മുതല്‍ ഒരുമണിവരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ 4.30 വരെയുമാണ് വിപണന സമയം. കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വിത്തുവിപണന വാരാഘോഷം നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍