ഇറ്റാലിയന്‍ നാവികരുടെ വിചാരണ 18 ലേക്കു മാറ്റി

June 2, 2012 കേരളം

കൊല്ലം: മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ജില്ലാ സെഷന്‍സ് കോടതി 18 ലേക്കു മാറ്റി. കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെ കപ്പലില്‍ നിന്നു പിടിച്ചെടുത്ത രണ്ടു ബെരാറ്റോ തോക്കുകളും ആറു മിനിമി യന്ത്രത്തോക്കുകളും 1,690 വെടിയുണ്ടകളും ഇന്നലെ കോടതിയില്‍ എത്തിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നു സീല്‍ ചെയ്തു നാലു പെട്ടികളിലാണ് ആയുധങ്ങള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൊണ്ടുവന്നത്. ഇവ ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും. മിനിറ്റില്‍ 600 വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള ഇറ്റാലിയന്‍ നിര്‍മിത തോക്കായ ബെരാറ്റോ ഉപയോഗിച്ചു നാവികര്‍ ബോട്ടിനുനേരെ നിറയൊഴിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം