പെട്രോളിന് വില കുറച്ചു

June 2, 2012 ദേശീയം

ന്യൂഡല്‍ഹി: പെട്രോളിന് വില കുറകുറയ്ക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ലിറ്ററിന് 2 രൂപയാണ് വില കുറച്ചത്. കേരളത്തില്‍ വിലകൂട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട അധികനികുതി വേണ്ടെന്നുവച്ചിരുന്നു. അതിനാല്‍ കേരളത്തില്‍ ലിറ്ററിന് 1.68രൂപയാകും കുറയുക. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരും. രാജ്യാന്തര എണ്ണ വിലയിലുണ്ടായ ഇടിവു കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ആഴ്ച പെട്രോളിനു ലീറ്ററിന് 7.54 രൂപ വര്‍ധിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം