കള്ളപ്പണത്തിനെതിരെ രാംദേവും ഹസാരെയും ഉപവാസം തുടങ്ങി

June 3, 2012 ദേശീയം

ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവും അണ്ണാ ഹസാരെയും ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ ഏകദിന ഉപവാസം തുടങ്ങി.  ഇരുവരും രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ഉപവാസം തുടങ്ങിയത്.  രാംലീലാ മൈതാനിയില്‍ രാംദേവ് നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ വാര്‍ഷികദിനത്തിലാണ് ഉപവാസം ആചരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം