സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോഡ് വില

September 23, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല ഉയരത്തില്‍. പവന് 80 രൂപ കൂടി 14,400 രൂപയായി. 14,360 രൂപയായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില.

ഗ്രാമിന് 1800 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണം റെക്കോഡ് നിരക്കിലാണ്.അമേരിക്കന്‍ സമ്പദ്‌രംഗത്ത് നിലനില്‍ക്കുന്ന ആശങ്കകളാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തുന്നത്.
ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്ത്വം തുടരുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിച്ചതാണ് വില ഉയരത്തില്‍ തുടരുന്നതിന് കാരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം