കേരളാ ടൂറിസം ലണ്ടനില്‍

September 23, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലണ്ടന്‍: കേരളാ ടൂറിസത്തിന്റെ പ്രചരണാര്‍ഥം നിര്‍മിച്ച പരസ്യചിത്രമായ ‘യുവര്‍ മൊമന്റ് ഈസ് വെയിറ്റിങ്’ ലണ്ടനിലെ സാച്ചി ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കലാസാംസ്‌കാരിക കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും സന്നിഹിതനായിരുന്നു.
കേരള ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത പരസ്യചിത്ര സംവിധായകനായ പ്രകാശ് വര്‍മയാണ് സംവിധാനം നിര്‍വഹിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍