സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു

June 4, 2012 ദേശീയം

ന്യൂഡല്‍ഹി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബുധനാഴ്ച യോഗം വിളിച്ചു. കേന്ദ്രമന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. രൂപയുടെ മൂല്യത്തകര്‍ച്ചയും പെട്രോള്‍ വില വര്‍ധനയും നാണയപ്പെരുപ്പവും വിലക്കയറ്റവും മൂലം യുപിഎ സര്‍ക്കാര്‍ വ്യാപക വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന നാലാംപാദ ഫലങ്ങളില്‍ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിലെ താഴ്ന്ന നിരക്കായ 5.3 ശതമാനത്തിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം