പോലീസ് സേനയില്‍ 533 പേര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികള്‍

June 5, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ 533 പേര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണെന്ന് ആഭ്യന്തരവകുപ്പ്.  ഡിജിപി തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.  ഐജി ടോമിന്‍ ജെ തച്ചങ്കരി, ഡിഐജി എസ് ശ്രീജിത്ത് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ പേരും ഡിജിപി സമര്‍പ്പിച്ച പട്ടികയിലുണ്ട്.
സംസ്ഥാനത്തെ 36 പോലീസുകാര്‍ സിബിഐ അന്വേഷണം നേരിടുന്നുണ്ട്. 26 പേര്‍ വിജിലന്‍സ് കേസുകളില്‍ പ്രതികളാണ്. ഫോറസറ്റ്, എക്‌സൈസ് കേസുകളില്‍ 7 പേര്‍ പ്രതികളാണെന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് . ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ പോലീസ് സേനയില്‍ വേണ്ടെന്ന് കഴിഞ്ഞ മാസം ഹൈക്കോടതിയിലെ ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും ജസ്റ്റീസ് സി.ടി. രവികുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം