ഗണേഷ് കുമാറിന്റെ വാക്കുകള്‍ വേദനിപ്പിച്ചു: സുഗതകുമാരി

June 5, 2012 കേരളം

തിരുവനന്തപുരം:  തന്നെ മുന്‍നിര്‍ത്തി കപട പരിസ്ഥിതിവാദികള്‍ പ്രവര്‍ത്തിക്കുന്നെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസംഗം വേദനിപ്പിച്ചതായി കവയിത്രി സുഗതകുമാരി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന  ഹരിതകേരളം പരിപാടിയുടെ വേദിയിലായിരുന്നു സംഭവം. മന്ത്രിയോട് മറുപടി പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ പോകേണ്ടി വന്നുവെന്നും സുഗതകുമാരി പറഞ്ഞു.

വന്യമൃഗങ്ങളുടെ തോലുകള്‍ സൂക്ഷിക്കുന്ന പരിസ്ഥിതി വാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. സുഗതകുമാരി ടീച്ചറെ പോലുള്ളവരുടെ പിന്നില്‍ അണിനിരക്കുന്നത് കപട പരിസ്ഥിതി വാദികളാണ്. ഇവരുടെ മുഖംമൂടി പറിച്ചുകീറണമെന്നും മന്ത്രി വേദിയില്‍ പ്രസംഗിച്ചിരുന്നു. മന്ത്രിയുടെ ഈ വാക്കുകളാണ് സുഗതകുമാരിയെ വിഷമിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം