സിജിത്തിനെ തെളിവെടുപ്പിനായി മൈസൂരിലേക്ക് കൊണ്ടുപോയി

June 5, 2012 കേരളം

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ക്വട്ടേഷന്‍ സംഘാംഗം സിജിത്തിനെ തെളിവെടുപ്പിനായി മൈസൂരിലേക്ക് കൊണ്ടുപോയി.കൊലപാതകത്തിനുശേഷം മൈസൂരിലെ ലോഡ്ജിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.  ഒളിവില്‍ കഴിഞ്ഞെന്ന സിജിത്തിന്റെ മൊഴി ഉറപ്പുവരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഹെബ്ബാളിലെ ബേക്കറിയില്‍ ജോലി ചെയ്തിരുന്ന പ്രതി അപകടത്തില്‍ കൈക്ക് പരിക്കേറ്റതാണെന്നാണ് അവിടെ പറഞ്ഞിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം