ഫസല്‍ വധക്കേസിന്റെ അന്വേഷണ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്ന് ഹൈക്കോടതി

June 6, 2012 കേരളം

കൊച്ചി: ഫസല്‍ വധക്കേസിന്റെ അന്വേഷണ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചു. കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സിബിഐയോട് ഇക്കാര്യം നിര്‍ദേശിച്ചത്.

ഫസല്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

2006 ഒക്‌ടോബര്‍ 22നാണ് തേജസ് ദിനപത്രത്തിന്റെ ഏജന്റായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിന്റെ വിരോധത്തെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. ഫസലിനെ കൊല്ലാന്‍ സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും മാരകായുധവുമായി പ്രതികള്‍ കൊല നടത്തി എന്നുമാണ് സിബിഐയുടെ ആരോപണം. 30 ഓളം മുറിവുകള്‍ ഫസലിന്റെ ദേഹത്തുണ്ടായിരുന്നു. ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം