ടി.പി. വധം: ഒരാള്‍ കൂടി അറസ്റ്റില്‍

June 6, 2012 കേരളം

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാനൂര്‍ കണ്ണമ്പള്ളി കുമാരനാണ് അറസ്റ്റിലായത്. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനെ രക്ഷപ്പെടാന്‍ സഹായിച്ച ആളാണ് കുമാരന്‍. അതേസമയം ടിപി വധക്കേസില്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച പി.കെ.കുഞ്ഞനന്തന്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ഇയാള്‍ മൊഴി നല്‍കി.  തന്നോടൊപ്പം പയ്യന്നൂര്‍വരെ കുഞ്ഞനന്തന്‍ ഉണ്ടായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം