ഫസല്‍ വധക്കേസില്‍ കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

June 6, 2012 കേരളം

കൊച്ചി: ഫസല്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്റെയും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായി കേസ് ഡയറി വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. രണ്ട് പേരെയും പ്രതികളാക്കി കഴിഞ്ഞ ആഴ്ച പ്രഥമവിവര റിപ്പോര്‍ട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ. ഫയല്‍ ചെയ്തിട്ടുണ്ട്.

2006 ഒക്ടോബര്‍ 22ന് തലശ്ശേരി തിരുവങ്ങാട്ടാണ് ഫസലിനെ കൊലപ്പെടുത്തിയത്. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന കൊടി സുനി ഉള്‍പ്പെടെ എട്ടുപേരെയാണ് കേസില്‍ ഇതുവരെ പ്രതികളാക്കിയിട്ടുള്ളത്. രാജന്റെയും ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സി.ബി.ഐയും കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയുവും എതിര്‍ത്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം