മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

June 6, 2012 കേരളം

തിരുവനന്തപുരം: എം.എം.മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മണിയോട് വിശദീകരണം ചോദിക്കാനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിച്ചതിനാണ് മണിയ്‌ക്കെതിരെ നടപടിയെന്ന് സി.പി.എം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മണിയുടെ പ്രസ്താവന പാര്‍ട്ടിയുടെ എതിരാളികള്‍ ഉപയോഗപ്പെടുത്തി. ഇടുക്കിയിലെ കൊലപാതകങ്ങളില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല-വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 23 വര്‍ഷമായി പാര്‍ട്ടിജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുന്നയാളാണ് എം.എം.മണി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം