കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി

June 6, 2012 ദേശീയം

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ അടിസ്ഥാന സൌകര്യവികസന യോഗത്തിലാണ് കണ്ണൂര്‍ അടക്കം മൂന്ന് വിമാനത്താവളങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. നവിമുംബൈ, ഗോവ വിമാനത്താവളങ്ങളാണ് അംഗീകാരം ലഭിച്ച മറ്റുള്ളവ. ഇതില്‍ ആദ്യം അന്താരാഷ്ട്ര സര്‍വീസിന് അംഗീകാരം ലഭിച്ചത് നവിമുംബൈ വിമാനത്താവളത്തിനാണ്. കണ്ണൂരിന് രണ്ടാംഘട്ടത്തിലാകും അന്താരാഷ്ട്ര സര്‍വീസിന് അംഗീകാരം. പൊതു- സ്വകാര്യ സംയുക്ത സംരഭമായി ആരംഭിക്കാനാണ് വിമാനത്താവളങ്ങള്‍ക്ക് അംഗീകാരം. മുംബൈയില്‍ ആരംഭിക്കുന്ന ബുള്ളറ്റ് റെയില്‍ സര്‍വീസിനും കേന്ദ്രം അംഗീകാരം നല്‍കി. അതേസമയം, റെയില്‍വേയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ കേന്ദ്രറെയില്‍വേ മന്ത്രി മുകുള്‍ റോയ് പങ്കെടുക്കാതിരുന്നത് പ്രധാനമന്ത്രിയുടെ അതൃപ്തിക്ക് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം