നടപടി അംഗീകരിക്കുന്നു: എം.എം. മണി

June 7, 2012 കേരളം

തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടി അംഗീകരിക്കുന്നുവെന്ന് എം.എം. മണി. നടപടി നേരത്തേ പ്രതീക്ഷിച്ചതാണ്. മാധ്യമങ്ങളില്‍ നിന്നാണ് നടപടിയെക്കുറിച്ച് അറിഞ്ഞത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മണി  പറഞ്ഞു. 

തന്റെ പ്രസംഗത്തില്‍ രാഷ്ട്രീയമായ പിഴവ് സംഭവിച്ചുവെന്ന് എം.എം. മണി പറഞ്ഞു. തന്റെ പ്രസംഗം  ചിലര്‍ വിവാദമാക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി  സ്ഥാനത്തുനിന്നും നീക്കിയെങ്കിലും ഇനി പതിന്മടങ്ങു ശക്തിയോടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കും. ഇടുക്കി ജില്ലയില്‍ സിപിഐയാണ് സിപിഎമ്മിനെ കൂടുതല്‍ ആക്രമിച്ചിരിക്കുന്നത്. അക്രമത്തെക്കുറിച്ച് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ പുച്ഛമാണ് തോന്നുന്നതെന്നും എം.എം. മണി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം