പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി നഗരത്തില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ

June 9, 2012 കേരളം

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഒരുമാസത്തേക്ക് ജില്ലാ കലക്ടര്‍ പി.എന്‍ സതീഷ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മാലിന്യങ്ങള്‍ പൊതുനിരത്തില്‍ നിക്ഷേപിക്കുന്നതിനും പരിസരമലിനീകരണം നടത്തുന്നതിനുമാണ് നിരോധനാജ്ഞ. എന്നാല്‍ യോഗം ചേരുന്നതിനും മറ്റും നിരോധനമില്ല.
മാലിന്യം നീക്കം തടസ്സപ്പെടുത്തുന്നവരെയും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് അറസ്റ്റുചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തിലെ അനധികൃത അറവുശാലകള്‍ക്കും വഴിയോരത്തെ താല്‍ക്കാലിക ഭക്ഷണശാലകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം