ജയകൃഷ്ണന്‍ വധക്കേസ് കേന്ദ്രഏജന്‍സിക്ക് വിടണമെന്ന് ശ്രീധരന്‍പിള്ള

June 9, 2012 കേരളം

കോഴിക്കോട്: കെ.ടി. ജയകൃഷ്ണന്‍ വധക്കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ബിജെപി നേതാവ് പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. കേസ് അട്ടിമറിച്ചതായി കോടതി പറഞ്ഞിട്ടുപോലും തുടര്‍നടപടിയെടുത്തില്ലെന്നും പിന്നീട് വന്ന  സര്‍ക്കാരുകള്‍ക്ക് ഇതിന് മറുപടി പറയാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതക കേസുകള്‍ അട്ടിമറിക്കാന്‍ ഒരു വിഭാഗം പോലീസുകാര്‍ കൂട്ടു നില്‍ക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം