പെട്രോള്‍ വില ഇനിയും കുറയുമെന്ന് പ്രണബ് മുഖര്‍ജി

June 9, 2012 ദേശീയം

കൊല്‍ക്കത്ത: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നതനുസരിച്ച് രാജ്യത്ത് പെട്രോള്‍ വില ഇനിയും കുറയുമെന്ന് സാമ്പത്തിക കാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവല്‍പ്‌മെന്റ് അതോറിറ്റി ബില്‍ പാസാക്കുന്നത് സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നു കാണിച്ച് തൃണമൂല്‍ ജനറല്‍ സെക്രട്ടറിയും റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയി പ്രധാമന്ത്രിക്ക് നേരത്തേ കത്ത് അയച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം