ടി.പി ചന്ദ്രശേഖരന്‍ വധം കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി

June 10, 2012 കേരളം

കോട്ടയം: ടി.പി  വധം കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തിലെ ജനങ്ങള്‍ പോലീസ് നടത്തുന്ന അന്വേഷണത്തെ അനുകൂലിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിഭാഗം പേരും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സി.പി.എമ്മിലെ ഒരു വിഭാഗവും അന്വേഷണം തൃപ്തികരമാണെന്ന അര്‍ത്ഥം വരുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നു. ഒരു ന്യൂനപക്ഷം മാത്രമാണ് അന്വേഷണത്തെ വിമര്‍ശിക്കുകയും ഉദ്യോഗസ്ഥരെ അവഹേളിക്കുകയും ചെയ്യുന്നത്.

കേസ് അന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെടാന്‍ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. ഏതെങ്കിലും കേസില്‍ പുനരന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കും. അവരുടെ ആവശ്യം ന്യായമാണെങ്കില്‍ അന്വേഷണം നടത്തും. തെളിവ് നല്‍കാന്‍ സി.പി.എം തയ്യാറാകണം. ഒരു കേസില്‍ തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്തേണ്ടെന്ന് പറയാന്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം