കൊച്ചി മീഡിയ സിറ്റിക്കുള്ള വിദഗ്ധസമിതി ഉടനെന്ന് മുഖ്യമന്ത്രി

June 10, 2012 കേരളം

കൊച്ചി: കൊച്ചി മീഡിയ സിറ്റിക്കായി വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ആധുനിക സൗകര്യങ്ങളോടെ വരുന്ന ദുബായ് മോഡല്‍ മീഡിയാ സിറ്റിക്കുള്ളില്‍ പത്രപ്രവര്‍ത്തന പരിശീലനത്തിനും സൗകര്യമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പബ്ലിക് റിലേഷന്‍സ്   വകുപ്പിന് കീഴിലുള്ള മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം