ടി.പി.വധം: ഒരാള്‍ കൂടി അറസ്റ്റില്‍

June 11, 2012 കേരളം

വടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എം.സി. അനൂപാണ് അറസ്റ്റിലായത്. കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നയാളാണ് അനൂപ്. ഒളിവിലായിരുന്ന അനൂപിനെ ബാംഗ്ലൂരില്‍ നിന്നാണ് പിടികൂടിയത്.

വടകരയില്‍ പോലീസ് ക്യാമ്പ് ഓഫീസില്‍ വെച്ച് അന്വേഷണ സംഘത്തിലുള്ള എസ്.പി. അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ അനൂപിനെ ചോദ്യം ചെയ്തുവരികയാണിപ്പോള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് അനൂപ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം