ഡി.ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കി

June 11, 2012 കേരളം

തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഡി.ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കി. മുഖ്യമന്ത്രിയ്ക്കാണ് ശ്രീജിത്ത് പരാതി നല്‍കിയത്. ഒരു വ്യക്തി നല്‍കിയ അന്യായത്തിന്റെ പേരിലാണ് തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ കേസാണ് തന്റെ പേരിലുള്ളതെന്നും ശ്രീജിത്ത് പരാതിയില്‍ പറയുന്നു.

മുതിര്‍ന്ന പോലീസുദ്യോഗസ്ഥനായ മഹേഷ്‌കുമാര്‍ സിംഗ്ല തനിക്കെതിരായ കേസ് അന്വേഷിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും തന്റെ പേര് ക്രിമിനല്‍ ബന്ധമുള്ള പോലീസുദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നും ശ്രീജിത്ത് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  പരാതിയുടെ പകര്‍പ്പ് ആഭ്യന്തരമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ശ്രീജിത്ത് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം