കോഴിക്കോട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം

June 11, 2012 കേരളം

കോഴിക്കോട്: ഇടുക്കിയിലെ അനീഷ് രാജനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോഴിക്കോട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം.   ലാത്തിച്ചാര്‍ജ് ചെയ്തും ജലപീരങ്കി പ്രയോഗിച്ചും പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ   രണ്ടു പൊലീസുകാര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും പരുക്കേറ്റു.

മാര്‍ച്ച് തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിലേക്കു നയിച്ചത്. സംഘര്‍ഷത്തില്‍ കസബ സിഐ പി.പ്രമോദ് അടക്കം അഞ്ചു പൊലീസുകാര്‍ക്കാണു പരുക്ക്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം