ഫസല്‍ വധക്കേസില്‍ കൊടി സുനി ഒന്നാം പ്രതി

June 12, 2012 കേരളം

കൊച്ചി: ഫസല്‍ വധക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊടി സുനിയാണ് കേസില്‍ ഒന്നാം പ്രതി. സി.പി.എം ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. എന്‍.ഡി.എഫ്-ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടാക്കി വര്‍ഗീയ ലഹള ഉണ്ടാക്കാനായിട്ടായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസില്‍ ഏഴും എട്ടും പ്രതികളാണ്. ഫസലിനെ കൊലപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍ ഗൂഡാലോചന നടത്തി പദ്ധതി തയാറാക്കി.  നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഒളിവിലാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് സംഘമാണ് കാരായി രാജന്‍. കേസില്‍ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് സി.ബി.ഐ പറയുന്നു. എറണാകുളം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം ഫയല്‍ ചെയ്തത്.  സി.പി.എം വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന ഫസല്‍ 2006 ഒക്‌ടോബറിലാണ് കൊല്ലപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം