സ്‌കൂളിനു മുകളില്‍ മരം വീണ് അധ്യാപികയ്ക്കും കുട്ടികള്‍ക്കും പരുക്ക്

June 12, 2012 കേരളം

കോട്ടയം: ശക്തമായ കാറ്റില്‍ വക്കം ചെമ്പ് എസ്എന്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ മരംവീണ് അധ്യാപികയ്ക്കും 31 വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. ഇതില്‍ അധ്യാപിക ഉള്‍പ്പെടെ ഒന്‍പതുപേരുടെ നില ഗുരുതരമാണ്.  മൂന്നു ക്ലാസ് മുറികള്‍ പൂര്‍ണമായും കര്‍ന്നു. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളുടെ മുകളിലേക്കാണ് മരം വീണത്. കുട്ടികളെ ക്ലാസില്‍ നിന്നു പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് അധ്യാപികയ്ക്ക് പരുക്കേറ്റത്.
രണ്ടു പേരെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജില്ലാകലക്ടര്‍ക്കും എസ്.പിക്കും നിര്‍ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം