ഗെയിംസ് വില്ലേജ് ബുധനാഴ്ച സജ്ജമാകും

September 26, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചു. രാവിലെ ഗെയിംസ് വില്ലേജില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ദീക്ഷിത് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.  ഗെയിംസ് വില്ലേജിലെ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ 90 മിനുട്ടോളം മുഖ്യമന്ത്രി പരിശോധന നടത്തിയിരുന്നു. ഫ്ലറ്റുകളിലെ സൗകര്യം വളരെ മോശമാണെന്ന് വിദേശ പ്രതിനിധികള്‍ പരാതിപ്പെട്ടതും അവര്‍ പരിശോധിച്ചു.
ഭക്ഷണത്തിന്റെ ഗുണമേന്മയും മികച്ചതാണെന്ന് ദീക്ഷിത് അറിയിച്ചു. ഇന്ന് 600 ഫ്ലറ്റുകള്‍ കൂടി കൈമാറും. കെട്ടിടങ്ങളിലെ പ്ലംബിങ് – ഇലക്ട്രിക് ജോലികളും അറ്റകുറ്റപ്പണികളും യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍, സുരേഷ് കല്‍മാഡി, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന എന്നിവരുമായി രാവിലെ പത്തരയോടെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം