പ്രധാനമന്ത്രി സ്ഥാനത്ത് മന്‍മോഹന്‍സിങ് തുടരും

June 14, 2012 ദേശീയം

മമതയുടെ ലിസ്റ്റ് കോണ്‍ഗ്രസ് തള്ളി
ന്യൂഡല്‍ഹി: ഡോ. മന്‍മോഹന്‍സിങ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവുമാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി
ഡോ. മന്‍മോഹന്‍ സിങ്, ഡോ. എ.പി.ജെ. അബ്ദുല്‍ കലാം, സോമനാഥ് ചാറ്റര്‍ജി എന്നീ പേരുകള്‍ സംയുക്ത പത്രസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചത്. ഈ പേരുകളെല്ലാം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. ഇന്നു വൈകിട്ട് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിനു മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ പ്രണബ് മുഖര്‍ജി, എ.കെ.ആന്റണി, പി.ചിദംബരം, ഡിഎംകെ നേതാവ് ടി.ആര്‍.ബാലു എന്നിവരുമായി   സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പ്രണബ് മുഖര്‍ജിയെയും ഹാമിദ് അന്‍സാരിയെയും തന്നെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.  മമത ഒഴികെയുള്ള ഘടകകക്ഷി നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചര്‍ച്ച നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം