ഹരിദാസ് ഭട്ടതിരി തിരുനക്കര മേല്‍ശാന്തി

June 14, 2012 ക്ഷേത്രവിശേഷങ്ങള്‍

കോട്ടയം: മണ്ണടി ആനാക്കോട്ടുമഠം എസ്.ഹരിദാസ് ഭട്ടതിരിയെ തന്ത്രി കണ്ഠര് മഹേശ്വരര് ഹരിദാസ് ഭട്ടതിരിയെ മേല്‍ശാന്തിയായി അവരോധിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി പ്രവര്‍ത്തിക്കുന്ന ഹരിദാസ് ഭട്ടതിരി കോടിമത വെള്ളിയോട്ട് ഇല്ലത്താണ് കുടുംബസമേതം താമസിക്കുന്നത്. കൊല്ലാട് ഇടമന ഇല്ലം സുഭദ്രാദേവി അന്തര്‍ജനമാണ് ഭാര്യ. വിദ്യാര്‍ഥികളായ ഗായത്രീദേവി, യദുകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.സ്ഥാനമൊഴിയുന്ന മേല്‍ശാന്തി കാടമുറി കിഴക്കേ പെരിഞ്ഞേരിഇല്ലം പി.എന്‍.വാസുദേവന്‍ നമ്പൂതിരി തോട്ടയ്ക്കാട് മഹാദേവ ക്ഷേത്ര മേല്‍ശാന്തിയായി അടുത്ത ദിവസം ചുമതലയേല്‍ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍