ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

June 14, 2012 മറ്റുവാര്‍ത്തകള്‍

കൊച്ചി: വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നിലവില്‍ വരും. ട്രോളിംഗ് നിരോധനവുമായി സഹകരിക്കുമെന്ന് ബോട്ടുടമാ അസോസിയേഷന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇക്കുറിയും സംഘര്‍ഷസാധ്യതകളൊന്നുമില്ല. കൊച്ചി, മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ ബുധനാഴ്ച മുതല്‍ തന്നെ കടലില്‍നിന്ന് മടങ്ങി. 650 ഓളം യന്ത്രവല്‍കൃത ബോട്ടുകളാണ് ഈ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത്. 200 ഓളം അന്യസംസ്ഥാന ബോട്ടുകളുമുണ്ട്. കേരളത്തില്‍ കൂറ്റന്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വള്ളങ്ങള്‍ക്കും നിരോധന കാലത്ത് കടലില്‍ ഇറങ്ങാം. ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയുവാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. സുരക്ഷാകാര്യങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ബോട്ടുകള്‍ കടലില്‍ ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍