എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

June 14, 2012 കേരളം

തിരുവനന്തപുരം: എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ വി.ജെ.ടി ഹാളിനുമുന്നില്‍ സംഘര്‍ഷം. തീരദേശ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പാണ് സംഘര്‍ഷമുണ്ടായത്.  ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

മുഖ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യാനിരുന്നതെങ്കിലും എസ്.എഫ്.ഐക്കാരുടെ പ്രതിഷേധമുണ്ടാകുമെന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങിനെത്തിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം