സ്വിസ്‌ ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 12,740 കോടി രൂപ

June 15, 2012 ദേശീയം

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അപേക്ഷിച്ച്‌ സ്വിസ്‌ ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 2.18 ബില്യണ്‍ (12,740 കോടി) രൂപയായതായി സ്വിറ്റ്സര്‍ലന്റ്‌ കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൊത്തനിക്ഷേപം 2.025 ബില്യനാണ്‌.സ്വിസ്‌ ബാങ്ക്‌ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ്‌ പുതിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ മറ്റുള്ളവരുടെ പേരില്‍ നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെയോ വിദേശീയരുടെയോ നിക്ഷേപത്തുക സംബന്ധിച്ച്‌ വെളിപ്പെടുത്താന്‍ സ്വിസ്‌ നാഷണല്‍ ബാങ്ക്‌ തയ്യാറായിട്ടില്ല. ഇന്ത്യക്കാരുടെ കള്ളപ്പണം സ്വിസ്‌ ബാങ്കില്‍ കുന്നുകൂടിയിരിക്കുകയാണ്‌. കൂടാതെ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങളെക്കുറിച്ച്‌ ഔദ്യോഗിക രേഖകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏകദേശ കണക്കനുസരിച്ച്‌ 20-25 ബില്യണ്‍ ഡോളറാകാനാണ്‌ സാധ്യത. സ്വിസ്‌ നാഷണല്‍ ബാങ്കിന്റെ കണക്കനുസരിച്ച്‌ 2006 ലാണ്‌ ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം ഏറ്റവുമധികം ഉയര്‍ന്നത്‌. 6.5 ബില്യണ്‍ സ്വിസ്‌ ഫ്രാങ്ക്‌ (40,000 കോടി) എന്നാലിത്‌ 2010 ല്‍ വളരെയധികം കുറഞ്ഞു. 2011 ല്‍ 3500 കോടിയായി ഉയരുകയും ചെയ്തു. 2006 ലെ 23,373 കോടിയുടെ ബാധ്യത നോക്കുമ്പോള്‍ 2010 അവസാനവാരം 9,295 കോടിയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം