മണിയുടെ പ്രസംഗം വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് വി.എസ്.

June 15, 2012 കേരളം

തിരുവനന്തപുരം: എം.എം. മണിയുടെ അപലപനീയമായ പ്രസംഗം നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പരാജയകാരണങ്ങള്‍ പരിശോധിക്കുമെന്നും പിഴവുകള്‍ പരിഹരിച്ച് എല്‍ഡിഎഫ് ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ടി.പി.ചന്ദ്രശേഖരന്‍ വധം എല്‍ഡിഎഫിനെതിരെ പ്രചാരണായുധമാക്കുന്നതില്‍ യുഡിഎഫ് വിജയിച്ചു. നഗ്നമായ അധികാരദുര്‍വിനിയോഗവും സാമുദായിക പ്രീണനവുമാണ് യുഡിഎഫ് നെയ്യാറ്റിന്‍കരയില്‍ നടത്തിയത്. കാലുമാറിവന്ന വ്യക്തി ജയിച്ചുവെന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. സാമുദായിക വര്‍ഗീയശക്തികള്‍ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ സൂചനകളും നെയ്യാറ്റിന്‍കരയിലുണ്ടായിലുണ്ടായെന്നും ഇത് ആശങ്കാജനകമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം