സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് നെയ്യാറ്റിന്‍കര ഉപതിരഞ്ഞടുപ്പു വിജയമെന്ന് മുഖ്യമന്ത്രി

June 15, 2012 കേരളം

തിരുവനന്തപുരം: ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ യുഡിഎഫ് സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് നെയ്യാറ്റിന്‍കര ഉപതിരഞ്ഞടുപ്പു വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിജയം യുഡിഎഫ് സര്‍ക്കാരിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നു. ഈ വിജയത്തെ വിനയത്തോടെ സ്വീകരിക്കുന്നു. ഒറ്റക്കെട്ടായി നിന്നു ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും.

കഴിഞ്ഞ രണ്ടുപ്രാവശ്യം എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. സിപിഎം ജനാധിപത്യവിരുദ്ധനിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിറവത്തെ തിരഞ്ഞെടുപ്പു പരാജയത്തില്‍ നിന്നു പാഠം പഠിക്കാത്ത സിപിഎം ഈ തിരഞ്ഞെടുപ്പിനു ശേഷമെങ്കിലും തിരുത്താന്‍ തയാറാകണം.യുഡിഎഫ് വിജയത്തിനു എല്ലാവിധ പിന്തുണയും നല്‍കിയ നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സെല്‍വരാജിനെ യുഡിഎഫ് വിലയ്‌ക്കെടുത്തു എന്ന എല്‍ഡിഎഫ് ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം