ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് പ്രത്യേക പാരിതോഷികം നല്‍കും: മന്ത്രി

June 16, 2012 കേരളം

അടൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്  അന്വേഷിക്കുന്ന പോലീസ് സംഘത്തിന് പ്രത്യേക പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. മികച്ച രീതിയില്‍ അന്വേഷിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണെന്ന് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കേസില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോവുകയാണ്. രാജ്യത്തിനാകെ അഭിമാനകരമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല.  ഏതെങ്കിലും ഉന്നതന് കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ചോദ്യം ചെയ്യും. കേസ് പോലീസ് നീതിപൂര്‍വം അന്വേഷിക്കും-തിരുവഞ്ചൂര്‍ പറഞ്ഞു.
അടൂരില്‍ കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്ന ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം