ഫോണില്‍ വിളിച്ച് പോലീസിനു പരാതി നല്‍കുന്നതിന് സൌകര്യം

June 17, 2012 കേരളം

തിരുവനന്തപുരം: പോലീസ് സേവനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുതിര്‍ന്ന പൌരന്‍മാര്‍ക്കും, വികലാംഗര്‍ക്കും, ആദിവാസികള്‍ക്കും പോലീസ് സ്റേഷനില്‍ പോകാതെ ഫോണില്‍ വിളിച്ച് പരാതി നല്‍കുന്നതിന് സൌകര്യം ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുതിര്‍ന്ന പൌരന്‍മാര്‍ക്കും, വികലാംഗര്‍ക്കും, ആദിവാസികള്‍ക്കും പരാതിയുള്ളപക്ഷം 100 എന്ന ടെലിഫോണ്‍ നമ്പരില്‍ വിളിച്ച് വീടിന്റെ മേല്‍വിലാസം പറയാവുന്നതാണ്.

ഇതനുസരിച്ച് ലോക്കല്‍ പോലീസ് സ്റേഷനില്‍ നിന്ന് ഒരു ബീറ്റ് ഓഫീസര്‍ പരാതിക്കാരന്റെ വാസസ്ഥലത്ത് എത്തി പരാതി കൈപ്പറ്റി രസീത് നല്‍കേണ്ടതും പരാതിക്കാരന്‍ നിരക്ഷരനെങ്കില്‍ ബീറ്റ് ഓഫീസര്‍ തന്നെ പരാതി എഴുതി അവരെ വായിച്ച് കേള്‍പ്പിച്ച് ഒപ്പിടീക്കേണ്ടതുമാണ്.

100 ല്‍ വിളിച്ച സമയവും തീയതിയും പരാതി നല്‍കിയ സമയമായി കണക്കാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം