കേരള പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണെന്ന് തെളിയിച്ചു: ആഭ്യന്തരമന്ത്രി

June 17, 2012 കേരളം

അടൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് മികച്ച രീതിയില്‍ അന്വേഷിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണെന്ന് തെളിയിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോവുകയാണ്. രാജ്യത്തിനാകെ അഭിമാനകരമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് പ്രത്യേക പാരിതോഷികം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

അടൂരില്‍ കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്ന ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ടി.പി വധക്കേസില്‍ ഏതെങ്കിലും ഉന്നതന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ചോദ്യം ചെയ്യും. കേസില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. കേസ് പോലീസ് നീതിപൂര്‍വം അന്വേഷിക്കും-തിരുവഞ്ചൂര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം