അമ്മയുടെ പിറന്നാള്‍ ആഘോഷം ഇന്ന്‌

September 26, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയിയുടെ 57ാം പിറന്നാള്‍ ആഘോഷത്തിന്‌ അമൃതപുരിയില്‍ തുടക്കമായി. മൂന്നുലക്ഷത്തില്‍പ്പരം ഭക്തര്‍ പങ്കെടുക്കും. 70 അടി നീളവും 40 അടി വീതിയുമുള്ള വേദിയാണ്‌ ഒരുക്കിയിട്ടുള്ളത്‌. പ്രധാന പന്തലിന്‌ രണ്ടുലക്ഷത്തിലേറെ ചതുരശ്ര അടിയാണ്‌ വിസ്‌തീര്‍ണം..ഇന്നു പുലര്‍ച്ചെ 5ന്‌ മഹാഗണപതിഹോമത്തോടെ പിറന്നാള്‍ ആഘോഷം തുടക്കമായി. ലോകശാന്തിക്കും സമാധാനത്തിനുമായി പതിനായിരക്കണക്കിന്‌ സ്‌ത്രീകള്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമാര്‍ച്ചന തുടര്‍ന്ന്‌ നടക്കും. 7.30 ന്‌ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ സ്വാമി തുരിയാമൃതാനന്ദപുരി ഭദ്രദീപം തെളിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം