ടി.പി. വധം: നാലു പേര്‍ കൂടി അറസ്റ്റിലായി

June 18, 2012 കേരളം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നാലു പേര്‍ കൂടി അറസ്റ്റിലായി. ഒഞ്ചിയം സ്വദേശി ഇ.എം. ഷാജി, പാട്യം സ്വദേശികളായ പി.സി. ഷിബു, കെ.ശ്രീജിത്ത് , കുഞ്ഞിപ്പള്ളി സ്വദേശി സനൂപ് എന്നിവരാണ് അറസ്റ്റിലായത്.

കൊലയാളി  സംഘത്തിനു മൊബൈല്‍ ഫോണും സിംകാര്‍ഡും തരപ്പെടുത്തികൊടുത്തും മറ്റും സഹായിച്ചവരാണിവര്‍. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം