പി.എ സാംഗ്മ എന്‍.സി.പിയില്‍നിന്ന് രാജിവെച്ചു

June 20, 2012 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദത്തെതുടര്‍ന്ന് മുന്‍ ലോക് സഭ സ്പീക്കര്‍ പി.എ സാംഗ്മ എന്‍.സി.പിയില്‍നിന്ന് രാജിവെച്ചു.  അതേസമയം എന്‍.ഡി.എയുടെ പിന്തുണയോടെ  രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സാംഗ്മ മത്സരിച്ചേക്കുമെന്നാണ് സൂചന.  ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം വൈകീട്ട് എല്‍.കെ അഡ്വാനിയുമായി നടത്തുന്ന കൂടിക്കാഴ്ചക്കുശേഷം ഉണ്ടായേക്കും.
ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സാമിയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് സാംഗ്മ രാജിവെയ്ക്കാന്‍ തീരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം