ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്ക് സുഖചികിത്സയ്ക്കായി 8,40,000 രൂപ അനുവദിച്ചു

June 20, 2012 കേരളം

ഗുരുവായൂര്‍: ദേവസ്വത്തിലെ 64 ആനകള്‍ക്ക് ജൂലായ് 1 മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന  സുഖചികിത്സയ്ക്കായി  8,40,000 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതിയംഗം അംഗീകരിച്ചു. ആയുര്‍വ്വേദ-അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തി പ്രത്യേക ആഹാരക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കു വേണ്ടിയും ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കുന്ന സമീകൃതാഹാരം ആനകളെ കഴുകിത്തുടച്ച് ശുദ്ധമാക്കിയതിനുശേഷമാണ് നല്‍കുക.  5760 കിലോ അരി, 1320 കിലോ ചെറുപയര്‍, 600 കിലോ മുതിര, 192 കിലോ അഷ്ടചൂര്‍ണ്ണം, 384 കിലോ ച്യവനപ്രാശം, 96 കിലോ മഞ്ഞള്‍പ്പൊടി, ഷാര്‍ക്കോഫെറോള്‍, മിനറല്‍ മിക്‌സ്ചര്‍, ധാതുലവണം തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിക്കുക.
ആനച്ചികിത്സാ വിഗ്ദനായ ഡോ. കെ.സി. പണിക്കര്‍ ചികിത്സകള്‍ക്ക് മേല്‍നോട്ടം വഹിക്കും

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം