സര്‍ക്കാര്‍ വിലക്കുറച്ചു മരുന്നു വില്‍ക്കും: വി.എസ്. ശിവകുമാര്‍

June 21, 2012 കേരളം

തിരുവനന്തപുരം: എല്ലാ മരുന്നുകളുടെ അമിത വില വര്‍ധന തടയാന്‍ സര്‍ക്കാരിനു നിലവില്‍ അധികാരമില്ലെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. 10% വിലവര്‍ധന വരുത്താന്‍ മാത്രമാണു മരുന്ന് കമ്പനികള്‍ക്ക് അധികാരമുള്ളത്. എന്നാല്‍ വന്‍വിലവര്‍ധനയാണു വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വിലക്കുറച്ചു മരുന്നു വില്‍ക്കും. വിലകൂട്ടി മരുന്നു വിറ്റാല്‍ കര്‍ശന നടപടിയെടുക്കും. വിലനിയന്ത്രണപ്പട്ടികയില്‍ നിലവിലുള്ളത് 76 മരുന്നുകള്‍ മാത്രമാണ്. 660 ഇനം മരുന്നുകള്‍ പട്ടികയില്‍പ്പെടുത്തേണ്ടതുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം