അയ്യപ്പന്മാര്‍ക്കുള്ള പില്‍ഗ്രിം ഷെല്‍റ്ററിന്റെ നിര്‍മ്മാണം ആരംഭിച്ചു.

June 21, 2012 മറ്റുവാര്‍ത്തകള്‍

കോട്ടയം: ശബരിമലദര്‍ശനത്തിന് എത്തുന്ന അയ്യപ്പന്മാര്‍ക്ക് അടിസ്ഥാനസൗകര്യം ലഭ്യമാക്കാനുള്ള പില്‍ഗ്രിം ഷെല്‍റ്ററിന്റെ നിര്‍മ്മാണം കോട്ടയം റെയില്‍വേസ്റ്റേഷനില്‍ ആരംഭിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ച 80 ലക്ഷം രൂപ മുടക്കിയാണ് റെയില്‍വേ പില്‍ഗ്രിം ഷെല്‍റ്റര്‍ പണിയുന്നത്. അടുത്ത തീര്‍ഥാടനകാലത്തിനു മുമ്പ് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. 2600 ചതരുശ്രയടിയില്‍ രണ്ടുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ടോയ്‌ലെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടാകും. മുകളിലത്തെ നിലയില്‍ വിശ്രമമുറികളാണ്. ഭാവിയില്‍ ആവശ്യമായ വികസനം നടത്താന്‍ ഉതകുന്ന വിധമാണ് കെട്ടിടം നിര്‍മ്മിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍