ബിജെപിയുടെ ജയില്‍ നിറയ്ക്കല്‍ സമരം ഇന്ന്

June 22, 2012 ദേശീയം

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാജ്യവ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരം നടത്തും. പെട്രോള്‍ വില വര്‍ധനക്ക് അനുബന്ധമായി നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വിലക്കയറ്റം പിടിച്ചു നിര്‍ത്തണം എന്നാവശ്യപ്പെട്ടാണു സമരം. സംസ്ഥാനത്ത് തിരുവനന്തപുരം എജിയുടെ ഓഫിസിനു മുന്നില്‍ നിന്നാണ് സമരം ആരംഭിക്കുക. വിവിധ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ഇതോടനുബന്ധിച്ച് പ്രതിഷേധ സമരം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം